LatestThiruvananthapuram

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയാണ് വില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4390 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളിയാഴ്ച സ്വര്‍ണവില. വ്യാഴാഴ്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

Related Articles

Back to top button