IndiaLatest

ബെംഗളൂരില്‍ അഞ്ച്നില കെട്ടിടം തകര്‍ന്നു വീണു

“Manju”

ബെംഗളൂരില്‍ വീണ്ടും കെട്ടിടം തകര്‍ന്നു. കസ്റ്റൂരി നഗറിലെ അഞ്ച്നില കെട്ടിടമാണ് തകര്‍ന്നത്. ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം തകര്‍ന്ന് വീഴുന്നതിന്‍റെ വിഡിയോ പുറത്തു വന്നു. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്.
പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ടെറസില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പ്രദേശവാസികള്‍ ‍പൊലീസിനോടു പറഞ്ഞു.

5-6 വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തില്‍ 8 ഫ്ലാറ്റുകളാണുള്ളത്. ഇതില്‍ 3 കുടുംബങ്ങള്‍ മാത്രമേ താമസിച്ചിരുന്നുള്ളൂ. കെട്ടിടം തകര്‍ന്നതിന്റെ കാരണം ബിബിഎംപി എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്. ബാനസവാടിയില്‍ തകര്‍ന്ന കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റുമെന്ന് ബിബിഎംപി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button