IndiaLatest

കെ.പി.സി.സി പട്ടിക നാളെ പ്രഖ്യാപിക്കും.

“Manju”

തിരുവനന്തപുരം : കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ. ചർച്ചകൾ വിജയകരമായിരുന്നുവെന്ന് താരിഖ് അൻവറും അറിയിച്ചു. അഭിപ്രായ ഭിന്നത പരിഹരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും അഭിപ്രായം പരിഗണിച്ചാകും പട്ടിക പ്രഖ്യാപിക്കുകയെന്നും താരിഖ് അൻവർ അറിയിച്ചു.
കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച തർക്കം ഒഴിവാക്കാൻ ദേശിയ നേത്യത്വം ശ്രമിച്ചിരുന്നു. അധ്യക്ഷൻ ഉൾപ്പടെ പരമാവധി 51 അംഗ കെ.പി.സി.സി എന്നതാണ് സംസ്ഥാന നേത്യത്വത്തിന്റെ നിർദേശം. വൈസ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകും. 3 വൈസ് പ്രസിഡന്റ്, 16 ജനറൽ സെക്രട്ടറിമാർ, 27 എക്‌സിക്യൂട്ടീവ് അംഗങ്ങൾ, എന്നിവരാകും ഉണ്ടാകുക. സെമികേഡർ രീതിയിൽ ഉള്ള പരിവർത്തനമാണ് സംസ്ഥാന ഘടകം മുന്നോട്ട് വയ്ക്കുന്നത്. സെക്രട്ടറിമാർ എക്‌സിക്യൂട്ടിവിൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ സെക്രട്ടറിമാരെ ഇപ്പോൾ നിശ്ചയിക്കുകയും ഇല്ല.
ഡൽഹിയിൽ താരിഖ് അൻ വറുമായ് കൂടിക്കാഴ്ച നടത്തിയ സംസ്ഥാന നേത്യത്വം നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നപ്പോൾ ഭാരവാഹികൾ അടക്കം 300 അംഗ ജംബോ കമ്മറ്റിയാണ് ഉണ്ടായിരുന്നത്. സംസ്ഥാന നേത്യത്വം മുന്നോട്ട് വച്ച നിർദേശത്തോട് യോജിക്കുമ്പോഴും തർക്കം ഒഴിവാക്കി വേണം പ്രഖ്യാപനം എന്നാണ് ഹൈക്കമാൻഡിന്റെ താത്പര്യം.

Related Articles

Back to top button