KeralaLatest

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ആരെന്ന് തിരിച്ചറിഞ്ഞു: ജോസ് കെ.മാണി

“Manju”

പാലാ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതുമുന്നണിക്കുണ്ടായ വിജയം അഭിമാനകരമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. കേരള കോണ്‍ഗ്രസിനേയും ഇടതുമുന്നണിയേയും സംബന്ധിച്ച് ചരിത്ര വിജയമാണ്. എക്കാലവും യു.ഡി.എഫിനൊപ്പം നിന്ന ജില്ലയും മധ്യതിരുവിതാംകൂറും എല്‍.ഡി.എഫിലായി. കേരള കോണ്‍ഗ്രസ് വിജയിച്ച എല്ലാ സീറ്റുകളിലും ഇത്തവണയും മത്സരിച്ചു വിജയിക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചുവെന്നും ജോസ് കെ.മാണി പറഞ്ഞു.

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇപ്പോള്‍ ജനങ്ങളും തെരഞ്ഞെടുത്തുകഴിഞ്ഞു. കെ.എം മാണിയെ ചതിച്ച് തള്ളിപ്പറഞ്ഞവര്‍ക്കുള്ള മറുപടിയായി കാണുന്നു.  മികവ് ഇടിച്ചുകാണിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Related Articles

Back to top button