IndiaLatest

10 ക്വിന്റല്‍ കോളിഫ്‌ളവര്‍ റോഡില്‍ തള്ളി

“Manju”

10 ക്വിന്റലല്‍ കോളിഫ്‌ളവര്‍ റോഡില്‍ ഉപേക്ഷിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷകന്‍. കിലോഗ്രാമിന് ഒരു രൂപ ലഭിക്കൂ എന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് കോളിഫ്‌ളവര്‍ റോഡിലുപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിതിലുള്ള അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) ക്യാമ്ബസിനു സമീപമാണ് കര്‍ഷകന്‍ കോളിഫ്‌ളവര്‍ ഉപേക്ഷിച്ചത്.
ഈ സമയം, കോളിഫ്‌ളവര്‍ വാരിക്കൂട്ടാന്‍ നാട്ടുകാരും ഓടിയെത്തി. ചാക്ക് കണക്കിന് കോളിഫ്‌ളവര്‍ ആണ് ജനങ്ങള്‍ വാരി എടുത്ത് കൊണ്ടുപോയത്. അര ഏക്കര്‍ സ്ഥലത്താണ് മുഹമ്മദ് സലീം എന്ന കര്‍ഷകന്റെ കോളിഫ്‌ളവര്‍ കൃഷി. വിത്തിന് മാത്രം 8000 രൂപ ചെലവായി. നടീല്‍, ജലസേചനം, വളം എന്നിങ്ങനെ ചെലവ് വേറെ.
വിളവെടുപ്പിനും മാര്‍ക്കറ്റില്‍ എത്തിച്ചതിനുമുള്ള വാഹന വാടകയുമായി 4000 രൂപ ചെലവുണ്ട്. 15000 രൂപയോളം ചെലവുള്ള സാഹചര്യത്തിലാണ് 1000 കിലോ കോളിഫ്‌ലവറിന് 1000 രൂപ നല്‍കാമെന്ന് വ്യാപാരികള്‍ പറയുന്നത്. ഇത് കര്‍ഷകനേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയാണ്. നിലവില്‍ കോളിഫ്‌ളവറിന് ചില്ലറവില 1214 രൂപയാണ്.
താന്‍ ഉല്‍പാദിപ്പിച്ച കോളിഫ്‌ളവറിന് 8 രൂപയെങ്കിലും കിട്ടുമെന്നായിരുന്നു സലീമിന്റെ പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റുകയായിരുന്നു. വീട്ടിലേക്കു തിരികെ കൊണ്ടുപോകുന്നതിനുള്ള ചെലവ് കൂടി താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് റോഡില്‍ ഉപേക്ഷിച്ചതെന്ന് സലീം പറയുന്നു.

Related Articles

Back to top button