KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ വിലയിരുത്തൽ യോഗം

“Manju”

ജ്യോതിനാഥ് കെ പി
വാമനപുരം നിയോജക മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവരുടെയും പോലീസ് ഉദ്യോഗസ്ഥർ, വാമനപുരം ബ്ലോക്ക് പ്രസിഡണ്ട്, സെക്രട്ടറി, തഹസിൽദാർ എന്നിവരുടെയും സംയുക്തയോഗം Google meet മുഖാന്തിരം നടത്തി.
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഉയർന്നു വന്ന അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനങ്ങൾ എടുത്തു.
1. കോവിഡ് +ve കൂടുതലുള്ള പഞ്ചായത്തുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചു.
2. CFLTC കൾ അടിയന്തരമായി സജ്ജമാക്കണം. കുറഞ്ഞത് 100 കിടക്കകളുള്ള CFLTC കളാണ് സജ്ജമാക്കേണ്ടത്.
CFLTC കളിൽ ആവശ്യമെങ്കിൽ താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കണം.
3. ചുരുക്കം ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെങ്കിലും ഡോക്ടർമാരുടെ കുറവുണ്ട്. അത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. എം.എൽ.എ യുടെ പ്രത്യേക വികസന നിധി പ്രകാരം വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ വിതരണം ചെയ്തിരുന്നതായി 109216/- രൂപ ചെലവഴിച്ചു വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോഘാടനം എം.എൽ.എ അഡ്വ. ഡി.കെ.മുരളി Online-ൽ നിർവഹിച്ചു.

Related Articles

Back to top button