IndiaLatest

നെടുമുടി വേണുവിന്റെ വേര്‍പാട് സിനിമാ ലോകത്തിന് തീരാ നഷ്ടം : പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നെടുമുടി വേണുവിന്റെ വേര്‍പാട് സിനിമയ്‌ക്കും സാംസ്‌കാരിക ലോകത്തിനും തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നെടുമുടി വേണു ഒട്ടേറെ കഴിവുകളുള്ള വെദഗ്ധ്യമുള്ള നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു. നാടകത്തിലും അഭിനിവേശമുള്ള വ്യക്തിയാണ് നെടുമുടിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് നെടുമുടി വേണു ലോകത്തോട് വിടപറഞ്ഞത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.

വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാടക കളരിയില്‍ നിന്നാണ് നെടുമുടി സിനിമയില്‍ എത്തിയത്. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ , തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌

Related Articles

Back to top button