IndiaLatest

നിയന്ത്രണങ്ങൾ മയപ്പെടുത്തി കര്‍ണാടക

“Manju”

മഞ്ചേശ്വരം: കോവിഡ്‌ വ്യാപനത്തിന്‍റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ മയപ്പെടുത്തിത്തുടങ്ങി. കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ്‌ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതില്ലാതെ എത്തുന്ന ആരെയും കടത്തിവിടാന്‍ അധികൃതര്‍ തയാറായിരുന്നില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെപോലും പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. രണ്ട് ഡോസ് എടുത്ത യാത്രക്കാരെ രാജ്യാന്തര യാത്രക്ക് അനുമതി നല്‍കുന്ന നയം സ്വീകരിച്ചപ്പോഴും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക അയിത്തം തുടരുകയായിരുന്നു.

Related Articles

Back to top button