InternationalLatest

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്

“Manju”

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോല്‍വിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ ഏകദിനത്തില്‍ മുന്‍നിര മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയും ബൗളിങ് നിരയും പരാജയപ്പെട്ടു. തുടക്കത്തില്‍ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്നീട് ശോഭിച്ചില്ല. ആറാം ബോളറായ വെങ്കടേശ് അയ്യരിന് ഒരോവര്‍ പോലും നല്‍കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ മടങ്ങി വരവില്‍ തന്നെ ഫോമിലെത്തിയിട്ടുണ്ടെന്നത് ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം, അര്‍ധസെഞ്ചുറി നേടിയ കോഹ്‌ലിയും ശര്‍ദൂലും ഒഴികെയുള്ളവര്‍ക്ക് ഇതുവരെ താളം കണ്ടെത്തനായില്ല. ഓപ്പണിങ് റോളില്‍ ഋതുരാജ് ഗെയ്ക്‌വാദിനെ പരിഗണിച്ച്‌ രാഹുലിനെ മധ്യനിരയില്‍ പരിഗണിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ശ്രേയസ് അയ്യറിനെ പുറത്തിരുത്തിയേക്കും. മറുവശത്തുള്ള ദക്ഷിണാഫ്രിക്ക മിന്നും ഫോമിലാണ്. ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

Related Articles

Back to top button