InternationalLatest

ചൈന ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ തയ്യാര്‍ :​ ജോ ബൈഡന്‍

“Manju”

 

Image result for ജോ ബൈഡന്‍

ശ്രീജ.എസ്

വാഷിങ്​ടണ്‍: ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെയും ആക്രമണ​ങ്ങളെയും നേരിടാന്‍ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍. “ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കും. മനുഷ്യാവകാശങ്ങള്‍, ആഗോളഭരണം എന്നിവക്ക്​ മേല്‍ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോല്‍പ്പിക്കും .” എന്നാല്‍, അമേരിക്കയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ചൈനയുമായി ചേര്‍ന്ന്​ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും ബൈഡന്‍ പറഞ്ഞു.

അതെ സമയം നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പുടിന്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരെയാണ്​ ബൈഡന്‍ രംഗത്തെത്തിയത്​. മ്യാന്‍മറില്‍ പട്ടാള അട്ടിമറി നടത്തി അധികാരം പിടിച്ചതിനേയും ബൈഡന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles

Back to top button