InternationalLatest

ഷാര്‍ജ യൂണിവേഴ്‌സിറ്റി സ്‌ക്വയര്‍ താത്ക്കാലികമായി അടയ്ക്കും

“Manju”

ഷാര്‍ജ: ഷാര്‍ജ യൂണിവേഴ്സിറ്റി സ്‌ക്വയര്‍ വ്യാഴാഴ്ച താത്ക്കാലികമായി അടയ്ക്കും. ഷാര്‍ജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതല്‍ 45 മിനിട്ട് നേരത്തേക്കാണ് ഷാര്‍ജ യൂണിവേഴ്‌സിറ്റി സ്‌ക്വയര്‍ അടയ്ക്കുന്നത്.
യുഎഇയുടെ 50 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുവര്‍ണ ജൂബിലി മാര്‍ച്ച്‌ ഡെമോയ്ക്ക് വേണ്ടിയാണ് ഷാര്‍ജ യൂണിവേഴ്സിറ്റി സ്‌ക്വയര്‍ അടച്ചിടുന്നതെന്ന് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വലിയ ആഘഷ പരിപാടികളാണ് യുഎഇയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകള്‍ ചേര്‍ന്ന് 1971 ഡിസംബര്‍ 2 നാണ് ഐക്യ അറബ് എമിറേറ്റ്‌സ് രൂപീകരിച്ചത്. രാജ്യത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാന്‍ പൊതുജനങ്ങളെയും ഇത്തവണ യുഎഇ ക്ഷണിച്ചിട്ടുണ്ട്. യുഎഇയില്‍ വസിക്കുന്ന 200ലേറ രാജ്യക്കാരെയാണ് ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Related Articles

Back to top button