IndiaLatest

പ്രിന്‍സിപല്‍ സ്ഥാനത്തിനുവേണ്ടി അടിപിടി

“Manju”

പാറ്റ്‌ന: പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി അടിപിടി കൂടി അധ്യാപകനും സഹഅധ്യാപികയുടെ ഭര്‍ത്താവും. ബിഹാറിലാണ് സംഭവം. അധ്യാപകര്‍ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള മോതിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് സംഭവം.

ശിവ് ശങ്കര്‍ ഗിരി എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവുമാണ് താരങ്ങള്‍. ശിവ് ശങ്കര്‍ ഗിരിയും സഹ അധ്യാപികയായ റിങ്കി കുമാരിയും ആദാപുര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തര്‍കങ്ങള്‍ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ആരാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി കൂടുതല്‍ യോഗ്യതയുള്ളതെന്നും മുതിര്‍ന്ന അധ്യാപകന്‍ ആരാണെന്നുമുള്ള ചര്‍ചകള്‍ ഇപ്പോള്‍ ചൂടുപിടിക്കുകയാണ്.

Related Articles

Back to top button