KeralaLatest

റെയില്‍വേ സ്റ്റേഷനില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്

“Manju”

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടിലെവല്‍ ടു വീലര്‍ പാര്‍ക്കിംഗ് സൗകര്യം പൂര്‍ത്തിയായി .മൂന്ന് നിലകളിലായുള്ള പാര്‍ക്കിംഗ് ഏറിയയില്‍ ഒരേ സമയം 350 ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവും. 1628 സ്ക്വയര്‍ മീറ്റററാണ് വിസ്തീര്‍ണം.1.65 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണിത് .കൊവിഡ് കാലത്ത് പാര്‍ക്കിംഗ് ഏരിയ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നുവെങ്കിലും പണികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. റെയില്‍വേ സ്റ്റേഷന് മുന്നില്‍ തന്നെയാണ് പാര്‍ക്കിംഗ് കെട്ടിടം. ഓരോ നിലയിലേക്കും വാഹനം ഓടിച്ചുകയറ്റാവുന്ന റാമ്പുകള്‍ ഉണ്ട്. കെട്ടിടത്തില്‍ ആവശ്യത്തിന് കാറ്റും വെളിച്ചവും കയറുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഒരേസമയം കൂടുതല്‍ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനാവും എന്ന പ്രത്യേകതയുണ്ട്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button