LatestThiruvananthapuram

വയോധികരെ സംരക്ഷിക്കാത്തത് ആശങ്കാജനകം- പി.സി.വിഷ്ണുനാഥ്

“Manju”

പത്തനാപുരം : വാര്‍ധക്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഭാരമായിത്തീരുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടിവരുന്നത് ആശങ്കാജനകമാണെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. ഗാന്ധിഭവനില്‍ വയോജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിഭവന്‍ ഷെല്‍റ്റര്‍ ഹോമും ലൈബ്രറിയും സംഘടിപ്പിച്ച ചടങ്ങില്‍ ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് അംഗം ബാബു ജോണ്‍ അധ്യക്ഷനായി. ഗാന്ധിഭവനിലെ അന്തേവാസികളില്‍നിന്ന്‌ വൃദ്ധരാജാവിനെയും രാജ്ഞിയെയും തിരഞ്ഞെടുത്ത് കീരീടവും പുഷ്പഹാരവും ചാര്‍ത്തി എം.എല്‍.എ. ആദരിച്ചു.

Related Articles

Back to top button