IndiaKeralaLatestThiruvananthapuram

ബംഗളൂരു കോവിഡ് കെയര്‍ സെന്ററില്‍ രോഗിയെ പീഡിപ്പിച്ചതായി ആരോപണം; ഡോക്ടര്‍ക്കെതിരെ കേസ്

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: കോവിഡ് കെയര്‍ സെന്ററില്‍ രോഗിയായ യുവതി ലൈംഗിക പീഡനത്തിനിരയായെന്ന ആരോപണത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. കോവിഡ് കെയര്‍ സെന്‍ററാക്കി മാറ്റിയ ബംഗളൂരു വിക്ടോറിയ ആശുപത്രി ട്രോമ കെയര്‍ സെന്ററിലെ ഡോക്ടര്‍ക്കെതിരെയാണ് കേസ്.

ജൂലൈ 25നാണ് രോഗിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിശോധനയ്ക്കെത്തിയ ഡോക്ടര്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് ആരോപിച്ച്‌ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. ട്രോമ കെയര്‍ സെന്ററിലെ നോഡല്‍ ഓഫീസറെയാണ് ആദ്യം വിവരം അറിയിച്ചത്. അദ്ദേഹം ആശുപത്രി അധികൃതരെ അറിയിക്കുകയും ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ തിരിച്ചറിയാത്ത ഡോക്ടര്‍‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നോ ആരോപണവിധേയനെക്കുറിച്ചോ മതിയായ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ നല്‍കുന്നില്ലെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ വിവരങ്ങള്‍ നല്‍കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. പരാതി അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കകം അവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് വിക്ടോറിയ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടന്‍റ് ഡോ.രമേശ് കൃഷ്ണ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button