InternationalLatest

ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധം

“Manju”

റോം: ജോലിസ്ഥലങ്ങളില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ഇറ്റലിയില്‍ ഹെല്‍ത്ത് പാസ് നിര്‍ബന്ധമാണ്. ലോകത്തിലെ ഏറ്റവും കര്‍ശനമായ കൊറോണ പ്രതിരോധ നടപടികളിലൊന്നായ ഹെല്‍ത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ദ്രാഗിയാണ് അംഗീകാരം നല്‍കിയത്.

വാക്‌സിനേഷന്‍ സ്വീകരിക്കുകയോ കൊറോണ നെഗറ്റീവ് പരിശോധനാ ഫലം കാണിക്കുകയോ അല്ലെങ്കില്‍ കൊറോണ വൈറസ് ബാധിച്ച്‌ രോഗമുക്തി നേടുകയും ചെയ്തവര്‍ക്ക് മാത്രമായിരിക്കും ഓക്‌ടോബര്‍ 15 മുതല്‍ ഗ്രീന്‍ പാസ് ലഭിക്കുക. പൊതു സ്വകാര്യ മേഖലകളില്‍ ജോലിസ്ഥലത്ത് ഗ്രീന്‍ പാസ് ഹാജരാക്കിയില്ലെങ്കില്‍ ശമ്പളമില്ലാതെ സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്നാണ് ഉത്തരവ്. ഗ്രീന്‍ പാസ് നിയമത്തിനെതിരെ ഇറ്റലിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഭാഗമായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ നിയമം കൂടുതലാണ് ഇറ്റലി മുന്നോട്ട് വയ്‌ക്കുന്നത്.

Related Articles

Back to top button