KeralaLatest

വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ്

“Manju”

ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസ് നടത്തും. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരികെയും പോകുന്നതിന് സൗകര്യപ്രദമായ രീതിയില്‍ രാവിലെയും വൈകുന്നേരവുമായിരിക്കും സര്‍വീസുകള്‍.
സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വീടിനു സമീപത്തെ സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറാന്‍ കഴിയും വിധമായിരിക്കും ക്രമീകരണം. നാല്‍പ്പതു കുട്ടികളെയാണ് ഒരു ബസില്‍ കയറ്റുക. ബസിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് 9495099905, 9400203766 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button