KeralaLatestThiruvananthapuram

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു

“Manju”

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്സബുക് അകൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന്

ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഇതുസംബന്ധിച്ച്‌ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബര്‍ 18ന് കോളജുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബര്‍ 20ലേയ്ക്ക് നീട്ടി. 19-ാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം സംസ്ഥാനത്ത് ന്യൂനമര്‍ദത്തിന്റെ ശക്തികുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related Articles

Back to top button