KannurKeralaLatestMalappuram

നിരീക്ഷണത്തിലിരിക്കെ പാമ്പ് കടിയേറ്റ കുരുന്നിന്റെ ജീവന്‍ രക്ഷിച്ച ജിനിലിന്റെ ഫലം നെഗറ്റീവ്‌

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കാസര്‍കോട് വട്ടയത്ത് ക്വാറന്റീലിനിലിരിക്കെ വീട്ടില്‍വച്ച്‌ അണലി കടിച്ച ഒന്നര വയസ്സുകാരിയെ കൃത്യമായ ഇടപെടല്‍കൊണ്ടു രക്ഷപ്പെടുത്തിയ കീച്ചിറ വീട്ടില്‍ ജിനിലിന്റെ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ജിനിലിന് പ്രശംസയുമായെത്തിയിരുന്നു.

ജൂലൈ 28നാണ് കോവിഡ് ഫലം നെഗറ്റിവായത്. 23ന് ഒന്നര വയസ്സുകാരിക്ക് കോവി‍ഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജിനില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറിയിരുന്നു. ഇനി ടെസ്റ്റുകളൊന്നും ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച വീട്ടിലേക്കു തിരികെപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ആദ്യ ഫലം നെഗറ്റിവായിരുന്നു. 31ന് ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും നെഗറ്റിവാണെങ്കില്‍ വീട്ടിലേക്കു പോകാം.

ഒന്നര വയസ്സുകാരിയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കാറില്‍‌ എത്തിച്ച വിശാഖ്, അലന്‍ റിക്സന്‍ എന്നിവരും ക്വാറന്റീനില്‍ സുഖമായിരിക്കുന്നു. ടെസ്റ്റ് ഫലം വൈകുന്നതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റിവായതിന്റെ സന്തോഷത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും.

Related Articles

Back to top button