IdukkiKeralaLatest

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു

“Manju”

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു. മഴ മാറിനിന്ന് നീരൊഴുക്ക് കുറഞ്ഞതും അനുകൂലമായി. ഇന്നലെ 11 മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങാന്‍ സമയമെടുത്തു.വൈകുന്നേരത്തോടെയാണ് ജലനിരപ്പില്‍ ആദ്യം കുറവ് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. നീരൊഴുക്കും കുറഞ്ഞു.
ജലനിരപ്പ് 2398 അടിയിലാണ് ഇപ്പോഴുള്ളത്. ഇത് 2395 അടിയിലേക്കോ 2396 അടിയിലേക്കോ എത്തിക്കുകയാണ് ലക്ഷ്യം. ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റര്‍ ജലമാണ് ഒഴുക്കിവിടുന്നത്. വൈദ്യുതി ഉത്പാദനം കൂട്ടിയത് ജലനിരപ്പ് കുറയാന്‍ കാരണമായി. ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 94 ശതമാനവും ഇപ്പോഴും വെള്ളമുണ്ട്.

Related Articles

Back to top button