KeralaLatest

കാൻസർ രോഗ ചികിത്സകൻ ഡോ. സി. പി. മാത്യു അന്തരിച്ചു

“Manju”

കോട്ടയം: ക്യാൻസർ ചികിത്സയിൽ ഏറെ പ്രശസ്തനായ ഡോ. സി. പി. മാത്യു (92) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 7:45 ന് സ്വവസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങൾ ഉണ്ടായിരുന്നു . 1983 വരെ കോട്ടയം മെഡിക്കൽ കോളേജിന്റെ വൈസ് പ്രിൻസിപ്പലും അവിടത്തെ ഓൺകോളജി വിഭാഗത്തെ മേധാവിയുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ക്യാൻസർ ചികിത്സകരിൽ ഒരാളാണ് അദ്ദേഹം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം മണർകാട് ചെറിയാൻ ആശ്രമം ഹോസ്പിറ്റലിൽ ചീഫ് കൺസൾട്ടന്റായി പ്രവർത്തിച്ചു വരികയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രവർത്തിക്കുമ്പോളും മറ്റു വൈദ്യശാസ്ത്രശാഖകളെയും കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നതിലൂടെ രോഗവിമുക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ക്യാൻസർ ചികിത്സയിൽ രോഗശമനത്തിന് സിദ്ധവൈദ്യത്തിനുള്ള കഴിവ് അദ്ദേഹത്തിൻറെ ശ്രദ്ധയാകർഷിക്കുകയും അതേപ്പറ്റി കൂടുതൽ പഠനം നടത്തുകയും 1983 ൽ സമന്വയ ചികിത്സയ്ക് തുടക്കം കുറിക്കുകയും ചെയ്തു. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തുരുത്തിയിലുളള സ്വവസതിയിൽ നടക്കും. രാവിലെ 8 മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പൊതു ദർശനം നടത്തും.

ഭാര്യ: പരേതയായ റോസി ജേക്കബ്.
മക്കൾ: മോഹൻ , ജീവൻ, സന്തോഷ്, ഷീബ, അനില.
മരുമക്കൾ : മിനി, ഇത്തമ്മ, നിമ്മി, ജോസ് കുട്ടൻ, അഡ്വ. ജേക്കബ് തോമസ്.

Related Articles

Back to top button