InternationalLatest

തുറസായ സ്ഥലത്ത് മാസ്ക് ഒഴിവാക്കാം

“Manju”

കുവൈത്ത് സിറ്റി∙ രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കാന്‍ തീരുമാനം. തുറസായ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും തുറസായ സഥലങ്ങളിലും സാമൂഹിക അകലം ആവശ്യമില്ല. അതേസമയം പള്ളികളില്‍ ഉള്‍പ്പെടെ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് തുടരണം. ഓരോ മേഖലയിലും ഏര്‍പ്പെടുത്തുന്ന ഇളവ് പ്രാബല്യത്തില്‍ വരുത്തുന്ന തീയതി സംബന്ധിച്ചും ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

Related Articles

Back to top button