IndiaLatest

ഇന്ത്യയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

“Manju”

ന്യൂഡല്‍ഹി: ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറ് കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയത് ചരിത്രത്തിലിടം നേടിയ ഇന്ത്യയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. ‘വാക്‌സിന്‍ വിതരണത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യ നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും കഠിനപ്രയത്‌നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് ചൂണ്ടിക്കാട്ടി.

100 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ച്‌ ഒന്‍പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്‌സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ കൈവരിച്ചത്. അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വാക്‌സിന്‍ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. അതിനിടെ ഇന്ത്യയുടെ ചരിത്ര വാക്സിന്‍ നേട്ടം സമ്പൂര്‍ണ ആഘോഷമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ .

Related Articles

Back to top button