IndiaLatest

എയര്‍ ഇന്ത്യയുടെ തലപ്പത്ത് ഇല്‍കര്‍ ഐച്ചി

“Manju”

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ സിഇഒയും എംഡിയും ആയി തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഇല്‍കര്‍ ഐച്ചി നിയമിതനായി.
ടാറ്റാ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തെ ടാറ്റ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക്‌ നയിച്ച ബുദ്ധി കേന്ദ്രമാണ്‌ ഐച്ചി. 2022 ഏപ്രില്‍ ഒന്നിന് മുമ്ബായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
എയര്‍ ഇന്ത്യ പോലുള്ള ഒരു എയര്‍ലൈന്‍സിനെ നയിക്കാനും ടാറ്റാ ഗ്രൂപ്പില്‍ ചേരാനുമുള്ള പദവി സ്വീകരിക്കുന്നതില്‍ സന്തുഷ്ടനാണെന്നും, ഈ ബഹുമതി സ്വീകരിക്കുന്നുവെന്നും ഐച്ചി പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നായ എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

Related Articles

Back to top button