KeralaLatest

എസ്‌എസ്‌എല്‍സി : ആശ്വാസമായി ഹിന്ദിയും

“Manju”

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ രണ്ടാം ദിനത്തില്‍ മൂന്നാം ഭാഷയായ ഹിന്ദിയും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്നു. കുട്ടികള് പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങളായിരുന്നു ഏറെയും. 1, 2, 3, 4, 5 യൂണിറ്റുകളില്‍ നിന്നായി യഥാക്രമം 33, 27,10, 4, 6 മാര്‍ക്കിനുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്. ഫോക്കസ് ഏരിയയായി നിശ്ചയിച്ചിരുന്ന 1, 2 യൂണിറ്റുകളില്‍നിന്ന് 60 (75 ശതമാനം) മാര്‍ക്കിനുള്ള ചോദ്യങ്ങളും മറ്റ് മൂന്ന് യൂണില്‍നിന്നായി 20 (25 ശതമാനം) മാര്‍ക്കിന്റെ ചോദ്യങ്ങളുമാണ് വന്നത്. ഇത് മുന്‍പേ നിശ്ചയിക്കപ്പെട്ടപ്രകാരമായതിനാല്‍ കുട്ടികള്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍തന്നെയായി.

16, 26, 30 ചോദ്യങ്ങള്‍ അല്‍പ്പം പ്രയാസകരമായേക്കാമെങ്കിലും മറ്റ് ചോദ്യങ്ങള്‍ പൊതുവെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍തന്നെയായി. വ്യവഹാരരൂപങ്ങളുടേതടക്കം വിശദീകരിച്ചെഴുതാനുള്ള ചോദ്യങ്ങള്‍ 8 എണ്ണം (40 മാര്‍ക്ക്) ചോദിച്ചു. അതില്‍നിന്ന് ഇഷ്ടമുള്ള നാല് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാലും മറ്റ് ധാരാളം ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരം എഴുതാമെന്നുള്ളതിനാല്‍ അധികം പ്രയാസപ്പെടാതെ ശരാശരിക്ക് മുകളിലുള്ളവര്‍ക്ക് എപ്ലസ് സ്കോര്‍ നേടാനാകും.

ഒന്നാം യൂണിറ്റിലെ ബീര്‍ബഹൂട്ടി പാഠത്തില്‍നിന്നും രണ്ടാംയൂണിറ്റിലെ സബ്സേ ബഡാ ഷോമാന്‍ പാഠത്തില്‍നിന്നും 15 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ വന്നപ്പോള്‍ ടൂട്ടാ പഹിയാ, അയാം കലാം കേ ബഹാനേ, ഹതാശാ സേ ഏക് വ്യക്തി ബൈഠ് ഗയാ ഥാ എന്നീ പാഠങ്ങളില്‍നിന്ന് യഥാക്രമം 10, 12, 8 മാര്‍ക്കുകള്‍ക്കുള്ള ചോദ്യങ്ങളും ഉണ്ടായി. 3, 4, 5, 9, 12, 19, 20 എന്നീ ചോദ്യങ്ങള്‍ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവയും എളുപ്പം ഉത്തരം കണ്ടെത്താവുന്നതുമായി. ഇരട്ടി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ കൊടുത്തിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇഷ്ടത്തിനനുസരിച്ച്‌ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ പ്രയാസമുണ്ടായില്ല.

Related Articles

Back to top button