KeralaLatest

ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും; മന്ത്രി

“Manju”

കോഴിക്കോട്: സംസ്ഥാനത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ തന്നെ സ്ഥാപിക്കുമെന്നും ഇതിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ കിനാലൂര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ 150 ഏക്കര്‍ ഭൂമി ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ (ഡിഎംഇ) പേരിലാക്കും. ശേഷിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button