ErnakulamKeralaLatest

മണ്ണിടിച്ചില്‍ സാധ്യതയുള്ളിടത്ത് മുന്‍കരുതല്‍ തുടരും

“Manju”

‌എറണാകുളം: ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള പ്രദേശങ്ങളിലെ മുന്‍കരുതലുകള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വിലയിരുത്തി. രാത്രി കാലങ്ങളില്‍ നിരീക്ഷണം കര്‍ശനമായി തുടരണമെന്ന് കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

മണ്ണിടിച്ചില്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറിയ ആളുകള്‍ ക്യാമ്പുകളില്‍ തന്നെ തുടരുന്നുണ്ടന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. അപകട സാധ്യത തോന്നുന്ന പ്രദേശങ്ങളില്‍ ജിയോളജിസ്റ്റ് പരിശോധന നടത്തും. കോതമംഗലം താലൂക്കിലെ മലയോര മേഖലയില്‍ രാത്രി കാല നിരീക്ഷണം തുടരാനും ശക്തമായ മഴ ഉണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യത ഉള്ള പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ പമ്പ് ഉപയോഗിച്ച്‌ വെള്ളം നീക്കം ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Related Articles

Back to top button