IndiaLatest

കൊവിഡ് മൂലം ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞു

“Manju”

മുംബൈ: കോവിഡ് പാന്‍ഡെമിക് ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷമെങ്കിലും കുറയാന്‍ ഇടയാക്കിയതായി പുതിയ പഠനം. മുംബൈ ഡിയോനാറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസിലെ (ഐഐപിഎസ്) ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.

പഠനമനുസരിച്ച്‌ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം 2019-ല്‍ 69.5 വര്‍ഷവും 72 വര്‍ഷവും ആയിരുന്നത് 2020-ല്‍ യഥാക്രമം 67.5 വര്‍ഷമായും 69.8 ആയും കുറഞ്ഞു. ഒരു നിശ്ചിത കാലയളവിലെ പ്രായ-നിര്‍ദ്ദിഷ്‌ട മരണനിരക്കുകള്‍ക്ക് വിധേയമായി അവന്‍ അല്ലെങ്കില്‍ അവള്‍ ജീവിതത്തിലൂടെ കടന്നുപോകുകയാണെങ്കില്‍ ഒരു നവജാതശിശുവിന് ജീവിക്കാന്‍ പ്രതീക്ഷിക്കുന്ന ശരാശരി വര്‍ഷങ്ങളുടെ എണ്ണം ജനനസമയത്തെ ആയുര്‍ദൈര്‍ഘ്യം എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.

സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2020 ല്‍ കോവിഡ് -19 മൂലം 35-79 വയസ്സിനിടയിലുള്ള നിരവധി മരണങ്ങളാണ് നടന്നത്‌ . 35-69 വയസ്സിനിടയിലുള്ള പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി പഠനം കണ്ടെത്തി. ഇന്ത്യയിലെ മരണനിരക്ക് പാറ്റേണുകളില്‍ കോവിഡ് -19 പാന്‍ഡെമിക്കിന്റെ അനന്തരഫലങ്ങള്‍ കണ്ടെത്തുന്നതിനാണ് ഐഐപിഎസ് നടത്തിയ പഠനം നടത്തിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച്‌ മുതല്‍ 4.5 ലക്ഷം ആളുകള്‍ കൊറോണ വൈറസ് മൂലം മരിച്ചു. എന്നാലും ദശലക്ഷക്കണക്കിന് ആളുകള്‍ പാന്‍ഡെമിക് മൂലം ഇന്ത്യയില്‍ മരിച്ചതായി ഡാറ്റാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 145 രാഷ്ട്രങ്ങളുടെ ആഗോള ബാര്‍ഡന്‍ ഓഫ് ഡിസീസ് പഠനം ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഐഐപിഎസ് പഠനം നടത്തിയത്.

Related Articles

Back to top button