KeralaLatest

രണ്ടാം ഡോസ്, ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം

“Manju”

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രഭാവം കുറഞ്ഞ സാഹചര്യത്തില്‍ വാക്‌സിനേഷന്റെ അടുത്ത ഘട്ടം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാനുള്ളവരില്‍ വാക്‌സിനേഷന്‍ ശക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തിനുള്ളില്‍ തന്നെ നല്ലൊരു വിഭാഗത്തെയും രണ്ടാം ഡോസ് എടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാജ്യം സാധാരാണ നിലയിലേക്ക് മടങ്ങുകയാണ് എന്ന് ഉറപ്പിക്കേണ്ടത് സര്‍ക്കാരിനും ആവശ്യമാണ്. ഇനിയൊരു ലോക്ഡൗണുണ്ടായാല്‍ പിടിച്ചുനില്‍ക്കാനാവാത്ത വിധം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തകര്‍ന്ന് പോകും.
ആദ്യ ഡോസ് സ്വീകരിച്ച്‌ കാലാവധി കഴിഞ്ഞ് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരെ കൂടുതലായി പരിഗണിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഈ വര്‍ഷം ആഗോള തലത്തില്‍ തന്നെ വാക്‌സിനേഷനില്‍ റെക്കോര്‍ഡിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതുവരെ 71.24 കോടി പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന് അര്‍ഹതയുള്ള ജനവിഭാഗത്തില്‍ 76 ശതമാനം പേരെയും വാക്‌സിനേറ്റ് ചെയ്തു. 30.06 കോടി രണ്ടാം ഡോസുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 32 ശതമാനത്തോളം വരുമിത്. ഏറ്റവും ആദ്യം അര്‍ഹതപ്പെട്ടവരിലേക്ക് വാക്‌സിന്റെ രണ്ടാം ഡോസ് എത്തിക്കണമെന്ന് നിര്‍ദേശമുണ്ട്. ഏത് വിഭാഗത്തിനാണ് ആദ്യം പ്രാമുഖ്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും.

Related Articles

Back to top button