IndiaLatest

അരുണാചല്‍ മാര്‍ക്കറ്റില്‍ തീപിടുത്തം

“Manju”

അരുണാചല്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. ഇറ്റാനഗറിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തില്‍ 200ലധികം കടകളാണ് അഗ്നിക്കിരയായത്.രാവിലെ 3.30ടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല.
മുളയും തടിയും ഉപയോഗിച്ച്‌ നിര്‍മിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ പടര്‍ന്നുപിടിച്ചത്. ഫയര്‍ സ്റ്റേഷന്‍ അടുത്തായിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയെന്ന് പരാതിയുണ്ട്. വിവരം അറിയിക്കാന്‍ ഫയര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല എന്നും ആളുകള്‍ പറയുന്നു. സ്ഥലത്തെത്തിയ ഫയര്‍ എഞ്ചിനുകളില്‍ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നില്ല എന്നും പരാതിയുണ്ട്. തുടര്‍ന്ന്, തിരികെ ദീര്‍ഘദൂരം യാത്ര ചെയ്താണ് എഞ്ചിനുകളില്‍ വെള്ളം നിറച്ച്‌ തിരികെയെത്തിയത്. 5 മണിയോടെ ഇവര്‍ തിരികെ എത്തിയപ്പോള്‍ മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളിലേക്കും തീ പടര്‍ന്നുപിടിച്ചിരുന്നു.

Related Articles

Back to top button