IndiaLatest

കാശ്മീരില്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരും,ക്ഷമ പരീക്ഷിക്കരുത്; സൈനിക മേധാവി

“Manju”

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ക്ഷമ പരീക്ഷിക്കരുതെന്ന് ബിപിന്‍ റാവത്ത് പാകിസ്ഥാനും ചൈനയ്ക്കും താക്കീത് നല്‍കി. ജനങ്ങളുടെ സുരക്ഷയാണ് ഏല്ലാത്തിനേക്കാളും വലുതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരും. അതേസമയം അഫ്ഗാനിസ്ഥാനിലെ സാഹചര്യം കാശ്മീരില്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ അതിര്‍ത്തികളില്‍ നിരീക്ഷണം വളരെ പ്രധാനമായി മാറിയിരിക്കുന്നു.
ഇത് മുന്നില്‍ക്കണ്ട് അതിര്‍ത്തികള്‍ അടയ്ക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യണമെന്നും ഗുവാഹത്തിയില്‍ നടന്ന ഒരു പരിപാടിയില്‍ റാവത്ത് പറഞ്ഞു.

Related Articles

Back to top button