IndiaInternationalLatest

ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്‌നി പര്‍വ്വതം പുകയുന്നു

“Manju”

Canadians among those stuck in Bali as Indonesia orders mass evacuation due to erupting volcano | അഗ്നി പർവ്വത സ്ഫോടനം; ലാവാ പ്രവാഹം ശക്തം, മലയാളികൾ ആശങ്കയിൽ! വീഡിയോ കാണാം! - Malayalam Oneindia
റോം: ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്‌നി പര്‍വ്വതത്തില്‍ നിന്നും ഭീകരമായ തോതില്‍ പുകയും പൊടിപടലങ്ങളും പറന്നതോടെ ആയിരക്കണക്കിന് അവധിക്കാല യാത്രക്കാര്‍ ദുരിതത്തിലായി. നിരവധി ഹാഫ് ടേം വിമാനങ്ങളാണ് എയര്‍ലൈനുകള്‍ കാന്‍സര്‍ ചെയ്തത്. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്‌നി പര്‍വതമാണ് മൗണ്ട് എറ്റ്ന. ഇവിടെ നിന്നും ഇന്നലെ രാവിലെയോടെയാണ് ആകാശം ചാരവും പുകയും നിറഞ്ഞത്. 20 മൈല്‍ അകലെയുള്ള ഗ്രാമങ്ങളിലെ കാറുകളെയും തെരുവുകളെയും വരെ അത് മൂടി. ഫെബ്രുവരിയില്‍ ആരംഭിച്ച സ്‌ഫോടന പരമ്ബരയ്ക്ക് ശേഷം ഈ വര്‍ഷം എറ്റ്‌നയില്‍ നിന്ന് വരുന്ന ഏറ്റവും അക്രമാസക്തമായ പ്രവര്‍ത്തനമാണിത്.
യുകെയില്‍ നിന്നും മറ്റ് യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള നിരവധി വിമാനങ്ങള്‍ വൈകി റദ്ദാക്കുന്നതിനും ഇതു കാരണമായി. പുറപ്പെടാന്‍ ഒരു മാത്രം ശേഷിക്കേ ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഏഥന്‍സിലേക്കുള്ള വിമാനം റദ്ദാക്കിയപ്പോള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിലെ ചില യാത്രക്കാര്‍ രോഷാകുലരായി. എയര്‍ലൈന്‍സിന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ഈജിയന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് ചെറിയ കാലതാമസം നേരിട്ടു.
അതേസമയം, ‘അഗ്നിപര്‍വ്വത ചാരം കാരണം ഏഥന്‍സ് വിമാനം മാറ്റിവച്ചതില്‍ ഹീത്രൂ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം തീര്‍ത്തും അപര്യാപ്തമാണ്’ എന്നാണ് ഒരാള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിനോട് ട്വീറ്റ് ചെയ്തത്. തെക്കന്‍ ദ്വീപായ സിസിലിയുടെ കിഴക്കന്‍ തീരത്തുള്ള എറ്റ്നയുടെ സ്ഥാനം കാരണം, ഇറ്റലിയിലുടനീളമുള്ള മിക്ക ഫ്ലൈറ്റുകളും ചെറിയ തടസ്സങ്ങള്‍ മാത്രമാണ് നേരിട്ടത്. ഫ്രഞ്ച് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഗ്രാഫുകള്‍ നല്‍കുന്ന സൂചന പ്രകാരം അഗ്‌നി പര്‍വത ചാരം ഗ്രീസിനു മുകളിലൂടെ നേരിട്ട് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ അത് ഏറ്റവും കൂടുതല്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യും.
കാനറി ദ്വീപുകളിലെ ലാ പാല്‍മയിലെ അഗ്നിപര്‍വ്വതം പ്രദേശവാസികള്‍ക്ക് നാശം വിതച്ചുകൊണ്ടിരിക്കെയാണ് എറ്റ്നയില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തനം. പൊട്ടിത്തെറികള്‍ ആരംഭിച്ച്‌ ഒരു മാസത്തിലേറെയായിട്ടും ലാവാ പ്രവാഹങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ത്ത് കടലില്‍ എത്തിയ ലാവകള്‍ അവിടെ പുതിയ സ്ഥലം രൂപപ്പെടുത്തുകയാണ്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള നിര്‍ത്താതെയുള്ള ശബ്ദങ്ങളും താഴ്ന്ന നിലയിലുള്ള ഭൂകമ്ബങ്ങളും പദേശവാസികള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങി നിരവധി തവണ എറ്റ്ന പൊട്ടിത്തെറിച്ചു. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനം അക്രമാസക്തമാണെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍, യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് എറ്റ്ന അഗ്‌നി പര്‍വ്വതം വ്യത്യസ്ത അളവിലുള്ള നിരന്തരമായ പൊട്ടിത്തെറികളാണ് സൃഷ്ടിക്കുന്നത്. ഓരോ വര്‍ഷവും ഇത് മില്യണ്‍ കണക്കിന് ടണ്‍ ലാവയും ഏഴു മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും ജലവും സള്‍ഫര്‍ ഡയോക്സൈഡും ഉത്പാദിപ്പിക്കുന്നു. സമീപകാലത്തെ ഏറ്റവും രൂക്ഷമായ പൊട്ടിത്തെറി നടന്നത് 2017 മാര്‍ച്ചിലാണ്, ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു.

Related Articles

Back to top button