International

മോദി ഒരടി വച്ചാൽ ഞാൻ രണ്ടടി മുന്നോട്ടുവെക്കും;  ഇമ്രാൻ ഖാൻ

“Manju”

ഇസ്ലമാബാദ്: കശ്മീർ പ്രശ്‌നം പരിഹരിക്കാത്തിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധഭീതി നിലനിൽക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്ക് ഇന്ത്യയിൽ ധാരാളം സുഹൃത്തുക്കളുണ്ട്. മറ്റാരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരടി മുന്നോട്ടുവെച്ചാൽ താൻ രണ്ടടിവെയ്‌ക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യ ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് ഇരയായിരിക്കുന്നു. ആർഎസ്എസിന്റെ ആദർശത്തിൽ മുന്നോട്ട് പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ ഇപ്പോൾ എന്താണ് നടക്കുന്നത് ഓർത്ത് തനിക്ക് ആശങ്കയാണ്. ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മരവിച്ചിരിക്കുന്നു. ഇത് വളരെ ആശങ്കാജനകമാണെന്ന് താൻ കരുതുന്നതായും ഇമ്രാൻ ഖാൻ വിശദീകരിച്ചു.

കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി. പ്രശ്‌നം പരിഹരിക്കപ്പെടാത്തത് വരെ രണ്ട് ആണവ ശക്തികൾ തമ്മിൽ യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്താനിലും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗക്കാരോട് മോശമായി പെരുമാറുന്നതായി റിപ്പോർട്ടുകളുണ്ട്. ചൈനയിലെ ഷിൻജിയാങും കശ്മീരും തമ്മിൽ താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.

ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന നടപടിയേയും ഇമ്രാൻ ഖാൻ തള്ളിക്കളഞ്ഞു. പടിഞ്ഞാറൻ മാദ്ധ്യമങ്ങൾ അവതരിപ്പിക്കുന്ന പോലെയല്ല ഷിൻജിയാങ്ങിലെ സാഹചര്യമെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഷിൻജിയാങ് വിഷയത്തിൽ പാകിസ്താൻ ചൈനയ്‌ക്ക് പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ വിശദീകരണം.

Related Articles

Back to top button