KeralaLatest

ഓവുചാല്‍ ഭീഷണിയാകുന്നു

“Manju”

തലശ്ശേരി-വളവുപാറ റോഡ് പണിയുടെ ഭാഗമായുള്ള ഓവുചാലിന്റെ നിര്‍മാണം മട്ടന്നൂര്‍ നഗരത്തില്‍ ഇഴഞ്ഞുനീങ്ങുന്നു. റോഡിനടിയിലുള്ള പഴയ കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാതെ ടാറിങ് നടത്തിയതിനാല്‍ പലയിടത്തും പൈപ്പ് പൊട്ടി റോഡ് തകരുന്നത് സ്ഥിരം കാഴ്ചയാണ്.ബസ്‌സ്റ്റാന്‍ഡ് പരിസരം ഉള്‍പ്പടെ പലയിടങ്ങളിലായി പണി മുടങ്ങിക്കിടക്കുകയാണ്. റോഡ് ടാറിങ് പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമായിട്ടും ഓവുചാലിന്റെ പണി തീര്‍ന്നിട്ടില്ല. പ്രവൃത്തി നടത്തുന്ന കാര്യത്തില്‍ ജല അതോറിറ്റി അധികൃതരും റോഡ് കരാറുകാരും തമ്മിലുള്ള തര്‍ക്കംമൂലം റോഡരികിലുള്ള കുഴികള്‍ മൂടാതെ വെച്ചിരിക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടഭീഷണിയാകുന്നുണ്ട് വിദ്ഗദ്ധര്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button