KeralaLatest

ശാന്തിഗിരിയുടേത് മഹത്തായ സമത്വദര്‍ശനം- മന്ത്രി വീണജോര്‍ജ്

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : സങ്കുചിതമായ വേര്‍തിരിവുകള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നത് മഹത്തായ സമത്വദര്‍ശനമാണെന്നും ആശ്രമത്തിന്റെ ആഘോഷ വേദികള്‍ ഇതിനുദാഹരണമാണെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ്. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തി ജീവിതത്തില്‍ പഞ്ചശുദ്ധി പുലര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത പറഞ്ഞുതന്നുവരാണ് ഗുരുക്കന്മാര്‍. ഗുരുവാക്കുകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. സമാധാനത്തിന്റെയും സമഭാവനയുടെയും സങ്കേതമായി കാലഘട്ടത്തിന്റെ അനിവാര്യതയായി ശാന്തിഗിരി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സീറോ മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ അദ്ധ്യക്ഷനായി. ഒറ്റയ്ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കൊടിയടയാളമുണ്ടാക്കാനും കഴിയുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ളവരെ ഒരേ വേദിയില്‍ കൊണ്ടുവന്ന് പൊതുസമൂഹത്തിന് അടയാളമായി ശാന്തിഗിരി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, വൈസ് പ്രസിഡന്‍റ് സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി, ചങ്ങനാശ്ശേരി അതിരൂപത ആക്സിലറി ബിഷപ്പ് ഡോ. മാര്‍ തോമസ് തറയില്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഇര്‍ഷാദിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഡോ. സയ്യിദ് മുഹമ്മദ് അല്‍ ഖാസിമി എന്നിവർ മഹനീയ സാന്നിധ്യമായി . ഡോ.ശശി തരൂര്‍ എം.പി.യെ ചടങ്ങില്‍ ആദരിച്ചു. എ.എ. റഹീം എം.പി., ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ, കൊടിക്കുന്നില്‍ സുരേഷ് എം.പി., എം നാഷാദ് എം.എൽ.എ, ജോര്‍ജ് ഓണക്കൂര്‍, രാജീവ് അഞ്ചല്‍,ഐ എസ് ആര്‍ ഒ ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, മുൻ എം.എല്‍.എമാരായ രാജു ഏബ്രഹാം, കെ. ശബരിനാഥ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപൻ, വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധുപാൽ,നടന്‍ പ്രേംകുമാര്‍, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, എം. പി. മുഹമ്മദ്, ഫാ.സുനില്‍ രാജ്., രാധാകൃഷ്ണൻ പാറപ്പുറം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആശ്രമം ഡയറക്ടർ സ്വാമി നവനന്മ ജ്ഞാന തപസ്വി സ്വാഗതവും സീനിയർ ജനറൽ മാനേജർ ഡി.പ്രദീപ് കുമാർ കൃതജ്ഞതയും പറഞ്ഞു. രാത്രി 8 ന് ദീപ പ്രദക്ഷിണവും  തുടർന്ന് വിശ്വസംസ്കൃതി കലാരംഗത്തിലെ കലാകാരന്മാര്‍  കലാപരിപാടികളും അവതരിപ്പിച്ചു. സെപ്തംബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സമര്‍പ്പിക്കും.

Related Articles

Back to top button