InternationalLatest

എംബിഇസഡ് – സാറ്റ് വിക്ഷേപണം 2023 ല്‍ : യുഎഇ

“Manju”

ദുബായ് : യുഎഇയുടെ മികച്ച നിരീക്ഷണ ഉപഗ്രഹമായ എംബിഇസഡ്-സാറ്റ് 2023 അവസാനത്തോടെ വിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട് . സ്പേസ്‌എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാകും വിക്ഷേപണമെന്നും പേടകത്തിന്റെ അന്തിമ മാതൃകയ്ക്കു രൂപം നല്‍കിയതായും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അറിയിച്ചു.

യുഎഇ എന്‍ജിനീയര്‍മാര്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കുന്ന ഉപഗ്രഹത്തിന് 2018ല്‍ വിക്ഷേപിച്ച ഖലീഫസാറ്റിനേക്കാള്‍ മൂന്നിരട്ടി കാര്യക്ഷമതയുണ്ടാകും. നിരീക്ഷണം നടത്താനായി സുപ്രധാന ദൗത്യങ്ങള്‍ക്ക് വിക്ഷേപിക്കുന്ന യുഎഇയുടെ നാലാമത്തെ ഉപഗ്രഹമാണിത്.

Related Articles

Back to top button