LatestThiruvananthapuram

ലോഫ്ലോര്‍ സര്‍വീസ് വെട്ടിക്കുറച്ച്‌ കെ.എസ്.ആര്‍.ടി.സി

“Manju”

തിരുവനന്തപുരം ;ലോഫ്ളോര്‍ എ.സി.ബസ് സര്‍വീസുകളുടെ എണ്ണം കെ.എസ്.ആര്‍.ടി.സി. കുറയ്ക്കുന്നു. യാത്രക്കാരുടെ കുറവാണ് ബസുകളുടെ എണ്ണം ചുരുക്കുന്നതിന് കാരണം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാത്രി 10 കഴിഞ്ഞുള്ള സര്‍വ്വീസാണ് വെട്ടിച്ചുരുക്കുന്നത്. പുതിയ തീരുമാനപ്രകാരം പുലര്‍ച്ചെ നാല് മണിയോടെ മാത്രം കോഴിക്കോട്ടേക്ക് എ.സി. ലോഫ്ളോര്‍ ബസുകള്‍ അയച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ വഴിയും കൊട്ടാരക്കര – കോട്ടയം – മൂവാറ്റുപുഴ വഴിയും 96 എ.സി. ലോഫ്ളോര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ 24 മണിക്കൂറും ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ഓരോ മണിക്കൂര്‍ ഇടവിട്ട് ദിവസം മുഴുവന്‍ രണ്ട് റൂട്ടിലും എ.സി ബസുകള്‍ രണ്ടു ഭാഗത്തേക്കും പുറപ്പെടുന്നുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി 10-ന് ശേഷം തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ലോഫ്ളോര്‍ എ.സി.ബസുകളില്‍ മൂന്നും നാലും യാത്രക്കാര്‍ വീതമേ ഉണ്ടായിരുന്നുള്ളൂ. ഇത് വന്‍ നഷ്ടമാണ് കോര്‍പ്പറേഷന് നല്‍കുന്നത്.

Related Articles

Back to top button