InternationalLatest

ചൈനയും റഷ്യയും വീണ്ടും ലോക്ക്ഡൗണിലേക്ക്

“Manju”

മോസ്കോ: കോവിഡ് ഭീതി അകലുമെന്ന് കരുതിയ രാജ്യങ്ങളിലൊക്കെ വീണ്ടും കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും കൂടുന്നതാണ് സര്‍ക്കാരിനെ ഈ നടപടിയിലേക്ക് നയിച്ചത്. കൊവിഡ് വാക്സിന്‍ തുടക്കത്തില്‍ തന്നെ വികസിപ്പിച്ച റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് വീണ്ടും ശക്തമായ ലോക്ക്ഡൗണിലേക്ക് പോകുകയാണ്.

സ്‌കൂളുകള്‍,ജിമ്മുകള്‍,വിനോദ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു. ഹോട്ടലുകളുടെ പ്രവര്‍ത്തനം പാഴ്‌സലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒക്‌ടോബര്‍ 30 മുതല്‍ ഒരാഴ്ചകാലം ശമ്പളത്തോടെ അവധികൊടുക്കുന്നതിന്റെ മുന്നോടിയാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button