IndiaKeralaLatestThiruvananthapuram

റംസിയുടെ ആത്മഹത്യ: ലക്ഷ്മി പ്രമോദിന് ജാമ്യം

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്‌മി പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീന്‍ എന്നിവര്‍ക്ക് നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 10-ാം തീയതിയാണ് ജാമ്യം അനുവദിച്ചത്.

ലക്ഷിമിയുടെ ഭര്‍തൃസഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതായി മനസ്സിലാക്കി സെപ്റ്റംബര്‍ 3ന് യുവതി തൂങ്ങിമരിച്ചു. ഒളിവില്‍ പോയ ഹാരിസിനെ സെപ്റ്റംബര്‍ 7ന് പൊലീസ് പിടികൂ‌ടിയിരുന്നു. വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായി സര്‍ക്കാര്‍ പ്രസ്ഥാവിച്ചു.

Related Articles

Back to top button