KeralaLatestMalappuram

യുവതലമുറ പരിമിതികളെ ഭേദിക്കണം; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി    

“Manju”

തിരൂർ: കോവിഡ് മഹാമാരി മനുഷ്യനെ നാലു ചുവരുകൾക്കുള്ളിലാക്കിയെങ്കിലും നമ്മൾ അതിജീവിച്ചു. എന്നാൽ നമുക്കിടയിലെ പരിമിതികളെ ഭേദിച്ചു യുവതലമുറ പുറത്തുവരണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി

വിദ്യാലയങ്ങളിലേക്ക് കുട്ടികളെ സധൈര്യം പറഞ്ഞു വിടാൻ മാതാപിതാക്കൾ തയ്യാറാവണം. വിദ്യാലയത്തിന്റെ ഊഷ്മളതയും സ്നേഹവും അനുഭവിക്കാൻ കുട്ടികൾക്ക് അവസരം നൽകണം. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കനലുകൾ മാറ്റി വെച്ച് മാനവികതയും മനുഷ്യ സ്നേഹവും മുൻനിർത്തി മനുഷ്യൻ ജീവിക്കണം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. യോഗത്തിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹിയാനത്ത് അധ്യക്ഷത വഹിച്ചു.  കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് ഡോ. മനീഷ ചാർലിയെ ചടങ്ങിൽ ആദരിച്ചു. സ്വാമി ജ്യോതി ചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, ജഗദീശ്വരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ സുശീലാമ്മ തൃക്കണ്ടിയൂർ,  വാർഡ് മെമ്പർ കുഞ്ഞിമൊയ്തീൻ, എം.പി മുഹമ്മദ്, വി.എ മോഹനൻ, പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button