KeralaLatest

ശബരിമലയിലെ വ്യാപാരികൾക്ക് ലേല കാലാവധി നീട്ടി നൽകണം; ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി

“Manju”

ശബരിമലയിലെ വ്യാപാരികൾക്ക് ലേല കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ഒക്ടോബർ 21ന് ശബരിമലയിലെ വ്യാപാരികളുടെ സമരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്നു.

നിലക്കൽ മുതൽ ശബരിമല സന്നിധാനം വരെ 250 ൽ പരം വ്യാപാര സ്ഥാപനങ്ങളാണ് 2019 – 2020 തീർത്ഥാടന വർഷത്ത സർക്കാർ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്നത്. ദേവസ്വം കലണ്ടർ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളിൽ 70 ദിവസം മാത്രമാണ് പ്രവർത്തിക്കുവാൻ സാധിച്ചത്. കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. 150 കോടി രൂപയാണ് കുത്തക ലേലം വഴി ബോർഡിന് ലഭിച്ചത്. വ്യാപാര നഷ്ടം മൂലം വ്യാപാരികൾ കടക്കെണിയിലായി. അടച്ചിടേണ്ടി വന്നതു മൂലം വിൽക്കാൻ കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണ ചെലവ്, വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്യാൻ കഴിയാതെ ആത്മഹത്യാ വക്കിലാണ് വ്യാപാരികൾ. 2020 – 2021 വർഷത്തെ തീർത്ഥാടന കാലത്ത് 1000 പേർക്ക് മാത്രമേ പ്രവേശനാനുമതി നൽകൂ എന്നു ബോർഡിന്റെ തീരുമാനം ഉണ്ട്. ബോർഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെൻഡർ നടപടികളിൽ നിന്നും പിന്മാറി നിലവിലുള്ള വ്യാപാരികൾക്ക് ഒരു വർഷം കൂടി കരാർ നീട്ടി നൽകണമെപ്ന നിവേദനം സമർപ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല യൂണിറ്റ് ഭാരവാഹികൾ നാളെ 21/10/2020 ന് രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കും. പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഭാരവാഹികളായ ജെ. ജയകുമാർ, അബ്ദുൽ സലീം, പി. ആർ. രാജേഷ് തുടങ്ങിയവർ സംസാരിക്കും.

ജി. അനിൽകുമാർ
പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി
ശബരിമല യൂണിറ്റ്
7356441294

Related Articles

Back to top button