IndiaKerala

നഗരസഭ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

“Manju”

ചെങ്ങന്നൂര്‍: നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ ഏബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.വി.അജയന്‍, എസ്.സുധാമണി, സുജാ ജോണ്‍, കൗണ്‍സിലര്‍മാരായ ജോണ്‍ മുളങ്കാട്ടില്‍, ഷേര്‍ലി രാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.മോഹനകുമാര്‍, സൗമ്യ പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ ശുചീകരണ തൊഴിലാളികളോടൊപ്പം തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും. പ്രധാന റോഡുകളുടെ വശങ്ങളുടെ ശുചീകരണവും ഓടകള്‍, വൃത്തിയാക്കലുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പ്ലാസ്റ്റിക്ക് ശേഖരണം ഉള്‍പ്പെടെയുള്ള ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു.

Related Articles

Back to top button