KozhikodeLatestMalappuram

മഴവെള്ളം; ഇരുനില വീട് ഉയര്‍ത്തി

“Manju”

വടകര: മഴക്കാലത്ത് വീട്ടിനുള്ളില്‍ വെള്ളം കയറുന്നത് കൊണ്ട് ഇരുനില വീട് തറ നിലയില്‍ നിന്നും ജാക്കി വച്ച്‌ ഉയര്‍ത്തി വീട്ടുകാര്‍.
ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി മണപ്പുറത്ത് മരുതേരി കുനിയില്‍ അനുഗ്രഹ നിവാസ് എന്ന വീടാണ് ഉയര്‍ത്തിയത്. ചെറു മഴയത്ത് പോലും വീട്ടില്‍ വെള്ളം കയറുന്ന സ്ഥിതി വന്നതോടെയാണ് വീട് ഉയര്‍ത്തുക എന്ന സാഹസം പ്രവാസിയായ അച്ചുതനെ നിര്‍ബന്ധിതനാക്കിയത്. ഇരുപതു വര്‍ഷം മുമ്ബ് പണിത 925 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഇരുനില വീടാണിത്. സമീപത്തെ സ്ഥലങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തിയതോടെയാണ് വീട്ടില്‍ വെള്ളം കയറുന്ന നിലയായത്. വീട്ടിനോട് ചേര്‍ന്ന് തന്നെ കിണറും കുളിമുറിയും ഉണ്ട്. കോഴിക്കോട്ടെ ഭൂമി ഹൗസ് ലിഫ്റ്റിംഗ് എന്ന കമ്ബനിയാണ് പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നത്. കെട്ടിടം എത്ര ഉയര്‍ത്തുന്നതിനും പ്രയാസമില്ലെന്നും എത്ര നിലകളിലുള്ള കെട്ടിടവും ഇത്തരത്തില്‍ ഉയര്‍ത്താന്‍ കഴിയുമെന്നും ജോലിക്കാര്‍ പറയുന്നു.

Related Articles

Back to top button