IndiaLatest

ഭക്ഷ്യ പ്രതിസന്ധി; അഫ്ഗാന്‍ ജനതയ്‌ക്ക് ഇന്ത്യയുടെ സഹായം

“Manju”

കാബൂള്‍ : കടുത്ത സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 50000 ടണ്‍ ഗോതമ്പ് നല്‍കും.താലിബാന്‍ സര്‍ക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാന്‍ ജനതയ്‌ക്കുള്ള ആദ്യത്തെ സഹായമാവും ഈ ഗോതമ്ബ് വിതരണം.വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങള്‍ ഭക്ഷ്യപ്രതിസന്ധിയെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയില്‍ ദുരിതമനുഭവിക്കുന്ന ജനതയുടെ എണ്ണം.

അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ കയ്യടക്കിയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഭീകര സംഘടന അഫ്ഗാനിസ്ഥാന്‍ ഭരണം ഏറ്റെടുത്തതുമുതല്‍ ലോക രാഷ്‌ട്രങ്ങള്‍ രാജ്യത്തേക്കുള്ള സഹായ വിതരണം മരവിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button