IndiaLatest

ഡെല്‍റ്റ പ്ലസ് വകഭേദം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റാ വകഭേദം കേരളത്തില്‍ കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലാണ്. ഈ വകഭേദം മൂന്നാം തരംഗത്തിനു വഴിമരുന്നിടുമെന്നാണ് വിലയിരുത്തല്‍. ഡെല്‍റ്റാ വകഭേദം കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണെന്നും കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് ഡെല്‍റ്റ പ്ലസ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ് ഇതെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ ഇന്നുമുതല്‍ ഏഴുദിവസത്തേക്ക് അടച്ചിടും. കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് തിരുവല്ലയില്‍ നേരത്തേ കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ടയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button