India

അയോധ്യയിലേക്ക് സൗജന്യ യാത്ര

“Manju”

ന്യൂഡല്‍ഹി: അയോധ്യയിലേക്ക്​ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ സൗജന്യ തീര്‍ഥയാത്ര പദ്ധതി പ്രഖ്യാപിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍. നിലവില്‍ രാമേശ്വരം, ദ്വാരക, പുരി, ഹരിദ്വാര്‍, മഥുര, വൃന്ദാവന്‍, വൈഷ്ണോ ദേവി, തുടങ്ങിയ സ്ഥലങ്ങളിലേക്ക്​ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സൗജന്യ തീര്‍ഥ യാത്ര പദ്ധതി ഡല്‍ഹി സര്‍ക്കാറിന്​ കീഴിലുണ്ട്​.

എ.സി ട്രെയിന്‍ ടിക്കറ്റ്​, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങി എല്ലാ ചിലവും സര്‍ക്കാര്‍ വഹിക്കും.
”എനിക്ക്​ ശ്രീ രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവര്‍ക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന്​ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച്‌​ ജനങ്ങള്‍ക്ക്​ ഇവിടെ ദര്‍ശനം നല്‍കുന്നതിനുള്ള അവസരം നല്‍കും” -ക്ഷേത്ര സന്ദര്‍ശനത്തിന്​ ശേഷം കെജ്​രിവാള്‍ പ്രതികരിച്ചു.

അതെ സമയം കെജ്​രിവാളിന്റെ അയോധ്യ സന്ദര്‍ശനത്തെ പരിഹസിച്ച്‌​ ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ രംഗത്തെത്തി. കെജ്​രിവാളിന്റെത്​ ഇരട്ടത്താപ്പാണെന്നും രാമജന്‍മഭൂമിയിലെത്തി തന്റെ പാപങ്ങള്‍ കഴുകിക്കളയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഗംഭീര്‍ ആരോപിച്ചു .

Related Articles

Back to top button