InternationalLatest

പ്രതിരോധ മാര്‍​ഗവുമായി ഇസ്രായേല്‍

“Manju”

മിസൈലാക്രമണത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു നൂതന സാങ്കേതിക വിദ്യയും പരീക്ഷിച്ച്‌ ഇസ്രായേല്‍. കൂടുതല്‍ ഉയരത്തില്‍ ചുറ്റിത്തിരിയുകയും വളരെ അകലെയുള്ള മിസൈല്‍ ഭീഷണികള്‍ കണ്ടെത്താനുള്ള എയറൊസ്റ്റാറ്റ് മിസൈല്‍ ഡിറ്റെക്ഷന്‍ സിസ്റ്റമാണ് കഴിഞ്ഞ ദിവസം ഇസ്രായേലില്‍ പരീക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസൈല്‍ ഡിറ്റക്ഷന്‍ സിസ്റ്റമാണിതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന്റെ കീഴിലുള്ള ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസും യുഎസിലെ എയറോ സ്റ്റേറ്റ് നിര്‍മാണ കമ്പനിയായ TCOM ഉം ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്.

മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഇസ്രായേല്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. 11 ദിവസം നീണ്ടു നിന്ന ​ഹമാസുമായുള്ള സംഘര്‍ഷത്തില്‍ രാജ്യത്തെ തുണച്ചതും മിസൈലാക്രമണത്തെ പ്രതിരോധിക്കുന്ന അയേണ്‍ ഡോം സിസ്റ്റമായിരുന്നു. ​ഗാസയില്‍ നിന്നും വന്ന 90 ശതമാനം മിസൈലുകളെയും അയേണ്‍ ഡോം നശിപ്പിച്ചെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്. 13 പേരാണ് ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 250 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button