KeralaLatest

ഗുരുസ്നേഹം പകർന്ന് ഭവന സന്ദർശനങ്ങൾ

“Manju”

പോത്തൻകോട് : ഗുരുവിന്റെ സ്നേഹവും കരുതലും പങ്കുവെച്ച് തിരുവനന്തപുരം റൂറൽ ഏരിയയിലെ യൂണിറ്റുകളിൽ ഗൃഹസന്ദർശനം തുടരുന്നു. ആനന്ദപുരം യൂണിറ്റിൽ ജനനി വന്ദിത ജ്ഞാനതപസ്വിനിയും, ജനനി കരുണശ്രീ ജ്ഞാനതപസ്വിനിയും ബുധൻ വ്യാഴം ദിവസങ്ങളിലായി ഗൃഹസന്ദർശനം നടത്തി. ഇന്ന് ഞായറാഴ്ച കാഞ്ഞാംപാറ യൂണിറ്റിലെ ഭവനങ്ങളിൽ ജനനി കരുണദീപ്തി ജ്ഞാനതപസ്വിനി ഗൃഹസന്ദർശനം നടത്തിവരുന്നു.

 

ആനന്ദപുരം യൂണിറ്റിലെ ബാലകൃഷ്ണൻ പി.കെ.- സബി പി.എം. ദമ്പതിമാർ താമസിക്കുന്ന ഗുരുപുഷ്പം, സോമസുന്ദരംസതിസോമൻ എന്നിവരുടെ ആനന്ദം, ബി.രാജേന്ദ്രൻബി.ലളിത ദമ്പതിമാരുടെ ശാന്തിഭവൻ, അനിൽകുമാർ വി.-പ്രവീണ പി. എന്നിവരുടെ ഗുരുപ്രസാദം, സജീവൻ രജനി ദമ്പതികളുടെ ഭവനം എന്നിവിടങ്ങളിൽ ജനനി വന്ദിത ജ്ഞാനതപസ്വിനി സന്ദർശനം നടത്തി.

 

ഡോ.ജി.ആർ.കിരൺ.-ഡോ.സ്മിത കിരൺ എന്നിവരുടെ ഭവനമായ ഗുരുവന്ദനം, സുഭാഷ് എസ്.എസ്.-സുലത എസ് ദമ്പതികളുടെ വന്ദനം, ശാന്തിസേനൻ വി.ആർ.- ഡോ.വന്ദന പി. എന്നിവരുടെ നിർമ്മല ഭവൻ, അനിൽ ചേർത്തല – ബീന ജി എന്നിവരുടെ ഭവനമായ ഗുരുകൃപ, സഞ്ജു എസ്.എസ്. – ശാന്തികൃഷ്ണ പി എന്നിവരുടെ ഭവനം, ശ്രീനിവാസൻ അവർകളുടെ ഗുരുഗീതം എന്നിവിടങ്ങളിൽ ജനനി കരുണശ്രീ ജ്ഞാനതപസ്വിനിസന്ദർശനം നടത്തി.

ഞായറാഴ്ച ദിനമായ ഇന്ന് രാവിലെ കാഞ്ഞാംപാറയിൽ ബി. സുരേന്ദ്രൻ പിള്ളയുടെ ഭവനമായ കരുണ മന്ദിരം, നിഷാദ് – സിന്ധുമോൾ ദമ്പതിമാരുടെ ഭവനമായ ശാന്തിഗീതം, .എൻ.ബാനർജിരമാമണി ദമ്പതികളുടെ ഭവനം ഗുരുപ്രഭ, പുരുഷോത്തമൻ-വിമല സി.ആർ. ദമ്പതികളുടെ ഭവനമായ കമലം, സന്തോഷ്-പ്രതിഭ ദമ്പതികളുടെ ഭവനമായ അംബുജം  എന്നിവിടങ്ങളിൽ ജനനി കരുണദീപ്തി ജ്ഞാനതപസ്വിനി സന്ദർശനം നടത്തി.

Related Articles

Back to top button