IndiaLatest

ബസ് ചാര്‍ജ് കുറച്ച്‌ ഒഡിഷ സര്‍ക്കാര്‍

“Manju”

ഭുവനേശ്വര്‍: കേന്ദ്ര സര്‍ക്കാര്‍ നികുതി നിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡീസല്‍ വില കുറഞ്ഞതോടെ ബസ്​ ചാര്‍ജ്​ നിരക്ക് പുതുക്കി നിശ്ചയിച്ച്‌​ ഒഡീഷ സര്‍ക്കാര്‍. ഇന്ധന നികുതിയില്‍ മാറ്റമുണ്ടായതിന്​​ പിന്നാലെ സംസ്ഥാനം വാറ്റ്​ കൂടി കുറച്ചതോടെ​ ഡീസല്‍ വിലയില്‍ വലിയ മാറ്റമാണ്​ ഒഡീഷയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ഡീസല്‍ വില 102.34 രൂപയില്‍ നിന്ന് 91.61 രൂപയായാണ് കുറഞ്ഞിരിക്കുന്നത്.

സിറ്റി ബസുകള്‍ ഒഴികെയുള്ളവയുടെ നിരക്ക്​ കുറക്കാനാണ്​ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് കുറച്ച്‌​ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. ഓര്‍ഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന​ 92 പൈസയില്‍ നിന്ന്​ 87 പൈസയായി കുറച്ചു. എക്‌സ്‌പ്രസ് ബസുകളുടെത്​ 96 പൈസയില്‍ നിന്ന്​ കിലോമീറ്ററിന്​ 91 പൈസയുമാക്കി പുനര്‍ നിശ്ചയിച്ചു.

ഡീലക്സ്, എ സി ഡീലക്സ്, സൂപ്പര്‍ പ്രീമിയം ബസുകളിലും ആനുപാതികമായ നിരക്ക് കുറവുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബര്‍ 4 ന് ഒഡീഷ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി മൂന്ന് രൂപയായി കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബസ് ചാര്‍ജ് കുറയ്ക്കാന്‍ സാധിച്ചത്.

Related Articles

Back to top button