IndiaLatest

നിയമത്തിനനുസരിച്ച്‌ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍

“Manju”

കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നീക്കത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു.

നിയമ വ്യവസ്ഥകള്‍ക്കനുസരിച്ച്‌ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച്‌ ഭോപ്പാലില്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏകദേശം 5.5 കോടി വോട്ടര്‍മാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, സര്‍ക്കാരിന്റെ 5 വര്‍ഷത്തെ കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്ബ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും സംസ്ഥാന അസംബ്ലികള്‍ക്കും സമാനമായ സാഹചര്യമുണ്ടെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button